വാടകവീടിനുള്ളിൽ യുവാവിന്റെ മൃതദേഹം.. ദുരൂഹത…
യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വാടക വീട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.വല്ലപ്പുഴ കണ്ടേങ്കാട്ടിൽ ബഷീറാണ് (42) മരിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.