മയക്കുമരുന്ന് സംഘങ്ങളുടെ താവളമായി ആളൊഴിഞ്ഞ കെട്ടിടം…. പഴയ കെട്ടിടത്തില്‍ കണ്ടെത്തിയത് യുവാവിന്റെ….

പയ്യോളി സ്വദേശിയായ യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തില്‍ കണ്ടെത്തി. അയനിക്കാട് പുന്നോളിക്കണ്ടി അര്‍ഷാദി(25)നെയാണ് കോഴിക്കോട് കൊപ്ര ബസാറിന് സമീപമുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് സംഭവം. ഈ കെട്ടിടവും പരിസരവും മയക്കുമരുന്ന് സംഘങ്ങളുടെ താവളമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദില്‍ ഖബറടക്കി. അര്‍ഷാദിന്റെ പിതാവ്: അബ്ദുല്‍ സലാം. ഉമ്മ: ഹാജറ. സഹോദരങ്ങള്‍: ആസിഫ്, ആസിഫ.

Related Articles

Back to top button