കനത്ത കാറ്റിലും മഴയിലും പുഴയിൽ വഞ്ചി മറിഞ്ഞു..കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി…

കനത്ത മഴയെ തുടർന്ന് ചെറായിൽ വഞ്ചി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെറായി സ്വദേശിയായ സ്രാമ്പിക്കൽ മുരളിയുടെ മകൻ നിഖിലിനെ(34)നെയാണ് കണ്ടെത്തിയത്. കോലോത്തുംകടവ് വീരൻ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ വഞ്ചിയുമായി ചീന വലക്ക് അരികിലേക്ക് പോകുകയായിരുന്നു. ഈ സമയത്ത് ശക്തമായ കാറ്റിൽ വള്ളം മറിയുകയായിരുന്നു. നിഖിലിനെ കാണാതാവുകയും മറ്റു മൂന്ന് പേർ രക്ഷപ്പെടുകയുമായിരുന്നു. മൃതദേഹം ആംബുലൻസിൽ ​ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Related Articles

Back to top button