സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തതിന് പിന്നാലെ രക്തസ്രാവം…ആലപ്പുഴയിൽ യുവതിക്ക് ദാരുണാന്ത്യം…

ആലപ്പുഴ: ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിന് പിന്നാലെ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. എടത്വ കൊടുപ്പുന്ന കോലത്ത് തൃക്കാർത്തികയിൽ കെ.ജെ മോഹനന്റെ മകൾ നിത്യ മോഹനൻ (28) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറ് മണിക്കാണ് നിത്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 11 മണിയോടെ സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. പിന്നീട് രക്തസ്രാവം നിൽക്കാത്തതിനാൽ യൂട്രസ് നീക്കം ചെയ്യണമെന്ന് വീട്ടുകാരെ അറിയിച്ചു.

പിന്നീട് മൂന്ന് മണിയോടെ ഹൃദയത്തിന് തകരാർ ഉണ്ടെന്ന് അറിയിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്‌തു. എന്നാൽ, വീട്ടുകാരെ കാണാൻ അനുവദിച്ചില്ല. മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനും അനുവദിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.

Related Articles

Back to top button