ബിജെപി കൗണ്‍സിലറുടെ മരണം…ബിജെപി ആരോപണം നിഷേധിച്ച് പൊലീസ്….

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനിൽകുമാറിന്‍റെ ആത്മഹത്യയിൽ ബിജെപി ആരോപണം നിഷേധിച്ച് തമ്പാനൂര്‍ പൊലീസ്. അനിൽകുമാറിനെ വിളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. നിക്ഷേപകനെതിരെ ആദ്യം പരാതി നൽകിയത് ടൂർഫാം സൊസൈറ്റി ജീവനക്കാരിയാണ്. സ്ഥാപനത്തിൽ വന്ന് പണം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയതിനാണ് സംഘം സെക്രട്ടറി പരാതി നൽകിയത്. ഇതേ തുടർന്ന് നിക്ഷേപകൻ പൊലീസിൽ പരാതി നൽകി.10,65,000 രൂപ നൽകാനുണ്ടെന്നായിരുന്നു പരാതി. ഒരു മാസത്തിനകം പണം നൽകുമെന്നാണ് തിരുമല അനിൽകുമാര്‍ പറഞ്ഞത്. ഇക്കാര്യം പറഞ്ഞുകൊണ്ട് നിക്ഷേപകനുമായി ധാരണയായി പിരിഞ്ഞു. അതല്ലാതെ പരാതിയുമായി ബന്ധപ്പെട്ട് അനിൽകുമാറിനെ വിളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. പൊലീസ് വിളിക്കാതെ തന്നെ രണ്ടു പ്രാവശ്യം അനിൽകുമാര്‍ സ്‌റ്റേഷനിലെത്തി സൊസൈറ്റി പ്രതിസന്ധിയെകുറിച്ച് പറഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു. അനിൽകുമാറിന്‍റെ ആത്മഹത്യക്ക് കാരണം പൊലീസ് ഭീഷണിയെന്നാണ് ബിജെപി ആരോപണം.

Related Articles

Back to top button