എഫ്സിആർഎ വിവാദത്തിൽ ക്രൈസ്തവ സഭകളുമായി ബിജെപി കേന്ദ്ര നേതൃത്വം ചർച്ച നടത്തും….

വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്സിആർഎ) കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതി ബില്ലിനെച്ചൊല്ലി വിവാദം പുകയുന്നതിനിടെ ക്രൈസ്തവ സഭാ നേതൃത്വവുമായി ബിജെപി കേന്ദ്ര നേതൃത്വം ചർച്ച നടത്താൻ തീരുമാനം. ഈ മാസം 20 ന് ദില്ലിയിൽ ചർച്ച നടത്താനാണ് തീരുമാനം. ബിജെപി കേന്ദ്രനേതൃത്വം ഇക്കാര്യം അറിയിച്ചതായി ഷോൺ ജോർജ് . ആശങ്കയുടെ ആവശ്യമില്ലെന്നാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്. ഇക്കാര്യം സഭാ നേതൃത്വത്തെ അറിയിക്കാൻ അമിത് ഷാ നേരിട്ടറിയിച്ചതായും ഷോൺ വ്യക്തമാക്കി. സഭ നേതൃത്വത്തെ വിമർശിച്ചത് പി.സി ജോർജിന്റെ ശൈലിയാണ്. കോൺഗ്രസ് നടത്തിയ തെറ്റായ പ്രചാരണത്തിലെ ആത്മരോഷമാണ് താൻ പ്രകടിപ്പിച്ചതെന്നും ഷോൺ അറിയിച്ചു



