പിഎം ശ്രീ….മുഖ്യമന്ത്രിയുമായി ചര്‍ച്ച എല്ലാം പോസിറ്റീവ് കാണുന്നുവെന്ന് ബിനോയ് വിശ്വം….

ആലപ്പുഴ: പിഎം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം. പി.എം ശ്രീ പദ്ധതിയിൽ ഇടഞ്ഞ് നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ആലപ്പുഴയിൽ ഗസ്റ്റ് ഹൗസില്‍ ആരംഭിച്ചു. ചര്‍ച്ചയെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നാണ് മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പ് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം സിപിഐ എക്സിക്യുട്ടീവ് തുടരും.


