മൂന്ന് ആവശ്യങ്ങളുമായി ചാണ്ടി ഉമ്മൻ..ബിന്ദുവിൻ്റെ മൃതദേഹം മെഡിക്കൽ കോളേജിൽ നിന്ന് മാറ്റി..

മെഡിക്കൽ കോളേജിൽ മരിച്ച ബിന്ദുവിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മാറ്റുന്നത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ബന്ധുക്കളെ അടക്കം അണിനിരത്തിയായിരുന്നു പ്രതിഷേധം. മൂന്ന് ആവശ്യങ്ങളുന്നയിച്ച ചാണ്ടി ഉമ്മൻ എംഎൽഎ സർക്കാരിൻ്റെയും പൊലീസിൻ്റെയും നടപടിയെ ശക്തമായി വിമർശിച്ചു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷം ആംബുലൻസ് മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ബിന്ദുവിൻ്റെ മൃതദേഹവുമായി പോയി.

ബിന്ദുവിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. ബിന്ദുവിൻ്റെ മകൾ നവമിയുടെ ശസ്ത്രക്രിയ ചെലവ് 3.40 ലക് രൂപഷം സർക്കാർ വഹിക്കണമെന്നും നവമിക്ക് സർക്കാർ ജോലി നൽകണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. അതിനിടെ ആരോഗ്യ മന്ത്രിയെ പുതുപ്പള്ളിയിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

ബിന്ദുവിൻ്റെ മൃതദേഹം മുട്ടുച്ചിറ ഹോളി ഹോസ്റ്റ് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിക്കുക. രാവിലെ 8 മണിക്ക് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോകും. കേരളത്തിലെ ഏറ്റവും മികച്ച മെഡി.കോളേജുകളിൽ ഒന്നായ കോട്ടയം മെഡിക്കൽ കോളേജിൽ ഇന്ന് 11 മണിയോടെയാണ് കെട്ടിടം തകർന്ന് അപകടം ഉണ്ടായത്. 10, 11, 14 വാർഡുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള ബാത്ത്റൂം സമുച്ചയത്തിന്റെ ഭാഗമാണ് ഇടിഞ്ഞത്.

Related Articles

Back to top button