അറ്റകുറ്റപ്പണികൾക്കായി ബൈക്കുമായി വർക്ക് ഷോപ്പിലേക്ക്..യാത്രാമധ്യേ തീ..പൊള്ളലേറ്റ യുവാവ്..

ബൈക്കിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കൽ തെക്ക് സ്വദേശി രാജനാണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്ത് വെച്ചാണ് രാജൻ ഓടിച്ചിരുന്ന ബൈക്കിന് തീപിടിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ അറ്റകുറ്റപ്പണികൾക്കായി ബൈക്ക് വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോകവേയാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. ബൈക്കിന് പെട്ടെന്ന് തീപിടിച്ചതോടെ രാജന് ബൈക്കിൽ നിന്ന് ഇറങ്ങാനായില്ല. ഇതോടെ ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പൊള്ളലേറ്റ രാജനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിനെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനത്തിൽ അടൂർ ജനറൽ ആശുപത്രിയിലാണ് എത്തിച്ചത്. പരിക്ക് ഗുരുതരമായിരുന്നതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് മരണം.

Related Articles

Back to top button