ലോറിയിൽ ബൈക്ക് ഇടിച്ചു…അമ്പലപ്പുഴ ആനപ്രമ്പാൽ സ്വദേശിയായ വിദ്യാർത്ഥിയ്ക്ക്… 2 പേർക്ക് പരിക്ക്

അമ്പലപ്പുഴ: ലോറിയിൽ ബൈക്ക് ഇടിച്ച് തലവടി ആനപ്രമ്പാൽ സ്വദേശിയായ വിദ്യാർത്ഥി കോതമംഗത്തു വെച്ച് മരിച്ചു. 2 പേർക്ക് ഗുരുതര പരിക്ക്. കോതമംഗലം കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ചു പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വർഷ വിദ്യാർത്ഥിയായ തലവടി പഞ്ചായത്ത് 5-ാം വാർഡിൽ ആനപ്രമ്പാൽ കറത്തേരിൽ കുന്നേൽ വീട്ടിൽ കൊച്ചുമോൻ്റെ മകൻ വിഷ്ണു (21) ആണ് മരിച്ചത്. തൃശൂർ ചെന്ത്രാപ്പിന്നി കൊരാട്ടിൽ ആദിത്യൻ (20), പത്തനംതിട്ട തെക്കുംതോട് ഒറ്റപ്ലാവുങ്കൽ ആരോമൽ (20) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.


ഇന്നലെ രാത്രി ഒൻപതരയോടെ കാരക്കുന്നം പള്ളിക്കു സമീപമാണ് അപകടം. മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന തടി ലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാർ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണു മരിച്ചു. അതീവ ഗുരുതരാവസ്ഥയിലായ മറ്റ് രണ്ടു വിദ്യാർത്ഥികളെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുമാറ്റി. വിഷ്ണുവിന്റെ മൃതദേഹം മൂവാറ്റുപുഴ എം.സി.എസ് ആശുപത്രി മോർച്ചറിയിൽ. വിഷ്ണുവിൻ്റെ മാതാവ് സിന്ദു. ഏകസഹോദരൻ: വിവേക്.

Related Articles

Back to top button