നാലടിയോളം താഴ്ചയിൽ കുനിഞ്ഞിരിക്കുന്ന നിലയിൽ..ഒന്നരവർഷം മുമ്പ് കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു..

ഹേമചന്ദ്രന്റെ മൃതദേഹം പുറത്തെടുത്ത് പൊലീസ്. വനത്തിനുള്ളിൽ നിന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതശരീരം കൂടുതൽ അഴുകിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. റോഡിൽ നിന്ന് കിലോമീറ്റർ അകലെ വനത്തിനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. നാലടിയോളം താഴ്ചയിൽ കുഴിച്ചിട്ടിരുന്ന മൃതദേഹം കുനിഞ്ഞിരിക്കുന്ന രൂപത്തിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ഒന്നരവർഷം മുമ്പ് കാണാതായ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം ചേരമ്പാടി വനത്തിനുള്ളിൽ‌ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളിലൊരാളായ അജേഷുമായി എത്തിയാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. സാമ്പത്തിക കുറ്റകൃത്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു

മിസിം​ഗ് കേസായിട്ടാണ് ഈ കേസ് പൊലീസ് അന്വേഷിച്ചു തുടങ്ങുന്നത്. ഇതിനിടെ ഹേമചന്ദ്രന്റെ ഫോൺ പ്രതികൾ തുടർച്ചയായി ഉപയോ​ഗിച്ച് ഇയാൾ ജീവിച്ചിരിപ്പുണ്ടെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പിന്നീടാണ് സംഭവത്തിൽ കുടുംബത്തിന് ദുരൂഹത തോന്നുന്നത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. പ്രതികള്‍ രണ്ട് പേരും വയനാട് സ്വദേശികളാണ്. ഇവരെ കസ്റ്റഡിയിലെടിുത്തിട്ടുണ്ട്. ഇവരിലൊരാളായ അജേഷിനെയും കൂടെ കൊണ്ടുവന്നാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. നാലടിയോളം താഴ്ചയിൽ കുനിഞ്ഞിരിക്കുന്ന രൂപത്തിലായിരുന്നു മൃതദേഹം

ഇവിടം ചതുപ്പ് നിലമായതിനാൽ മൃതശരീരം കൂടുതൽ അഴുകിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മൃതദേഹം എളുപ്പം തിരിച്ചറിയാനായി. എന്നാൽ ഡിഎൻഎ പരിശോധന ഉള്‍പ്പെടെ നടത്തി സ്ഥിരീകരണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ചേരമ്പാടി വനമേഖലയിലെ നടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് സംഘം മടങ്ങി.

Related Articles

Back to top button