അസാധാരണ വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം; നീതി ലഭിച്ചില്ലെന്ന് കുടുംബം..ഡോക്ടർമാർക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം…

അസാധാരണ വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ നീതി ലഭിച്ചില്ലെന്ന് കുടുംബം. വീഴ്ചവരുത്തിയ ഡോക്ടർമാർക്കെതിരെ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് മാതാവ് സുറുമി ആരോപിച്ചു. അന്വേഷണ റിപ്പോർട്ടിൽ ഡോക്ടർമാർക്കെതിരെ നടപടിക്ക് ശിപാർഷ ഉണ്ടായിരുന്നു. മൂന്നുമാസമായി ഡോക്ടർമാർക്ക് എതിരെ നടപടിയില്ല.കുറ്റക്കാരെ സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പെന്ന് കുഞ്ഞിന്റെ പിതാവ് അനീഷ് പറഞ്ഞു. ആറ് മാസം പ്രായമായ കുഞ്ഞ് ഇപ്പോഴും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് -സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. കാലിനും കൈക്കും വളവുണ്ട്.പരാതിയില്‍ നേരത്തെ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്.

ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പും അന്വേഷണം നടത്തിയത്. അപകടസാധ്യത അറിയിക്കുന്നതിൽ പരാജയപ്പെട്ട രണ്ട് ഗൈനക്കോളജിസ്റ്റുകൾക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തിരുന്നു. ഡോ. സി വി പുഷ്പ കുമാരി, ഡോ. കെ എ ഷെര്‍ലി എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്.

Related Articles

Back to top button