ഓട്ടോറിക്ഷാ ഡ്രൈവർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു..

വയനാട് നെന്മേനി പഞ്ചായത്തിലുൾപ്പെട്ട ചീരാലിൽ ഓട്ടോറിക്ഷാ ഡ്രൈവർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ചീരാൽ ഇത്തിക്കാട്ടിൽ ഭാസ്‌കരന്റെ മകൻ ഷിജു (43) ആണ് മരിച്ചത്. മഞ്ഞപ്പിത്തം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അത്യാസന്ന നിലയിലായ ഷിജുവിൻ്റെ ജീവൻ രക്ഷിക്കാൻ തീവ്രശ്രമം നടക്കുന്നതിനിടെയാണ് മരണം. കുടുംബത്തെയും സഹപ്രവർത്തകരെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയാണ് ഷിജുവിന്റെ വിയോഗവാർത്ത എത്തിയത്. മൃതദേഹം രാവിലെ പത്ത് മണിക്ക് ചീരാൽ ടൗണിൽ പൊതുദർശനത്തിന് വെച്ചു. വൈകുന്നേരം നാല് മണിയോടെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും. ശ്യാമളയാണ് ഷിജുവിന്റെ മാതാവ്. ഭാര്യ: അതുല്യ. മക്കൾ: സനയ്, സീഹാൻ.



