ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം.. മരിച്ചത്…

ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കല്ലമ്പലം സ്വദേശി വിഥുൻലാൽ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. സ്വകാര്യ ബസ് ഇരുചക്രവാഹനത്തെ മറികടക്കുന്നതിനിടയാണ് അപകടം സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ ബസ് ഡ്രൈവറെ ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിൽ എടുത്തു.

അതേസമയം കളമശ്ശേരി സീപോർട്ട്‌ എയർപോർട്ട്‌ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. നാല് കാറുകളാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. റോഡിന് നടുവിലെ മീഡിയന് മുകളിലൂടെ എതിർദിശയിൽ എത്തിയ കാർ മൂന്ന് വണ്ടികളിൽ ഇടിക്കുകയായിരുന്നു.
കാർ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടകാരണമെന്നാണ് സൂചന. അപകടത്തിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവരുടെ പരിക്ക് ​ഗുരുതരമല്ല.

Related Articles

Back to top button