പാലക്കാട് ഡിവൈഎഫ്‌ഐ നേതാവിന് നേരെ ആക്രമണം, യുവാവിന് ഗുരുതര പരിക്ക്,..

വാണിയംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിന് നേരെ ആക്രമണം. വാണിയംകുളം പനയൂര്‍ സ്വദേശി വിനേഷിന് ഗുരുതരമായി പരിക്കേറ്റു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റ് ഇട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് വിവരം. ആക്രമണത്തിന് ഇരയായി തലയ്ക്ക് പരിക്കേറ്റ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള വിനീഷ് വെന്റിലേറ്ററിലാണ്. വിനീഷിനെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

വിനീഷിനെ ആക്രമിച്ച രണ്ട് പേര്‍ പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിവൈഎഫ്‌ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളാണ് പിടിയിലായവരെന്നാണ് വിവരം. കോയമ്പത്തൂര്‍-മംഗലാപുരം ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. സുര്‍ജിത്ത്, ഹാരിസ്, കിരണ്‍ എന്നിവരാണ് പിടിയിലായത്.

ഡിവൈഎഫ്‌ഐ പനയൂര്‍ യൂനിറ്റ് അംഗവും വാണിയംകുളം മേഖലാ കമ്മിറ്റിയംഗവുമായിരുന്നു ആക്രമണത്തിന് ഇരയായ വിനീഷ്. സംഘടനാ ക്രമീകരണത്തിന്റെ ഭാഗമായി വാണിയംകുളം മേഖല കമ്മിറ്റി വിഭജിച്ച് കൂനത്തറ രൂപീകരിച്ചു. പനയൂര്‍ യൂനിറ്റും വിനീഷ് ഇതോടെ കൂനത്തറ മേഖലയിലേക്ക് മാറിയിരുന്നു. ഇതിന് ശേഷം പനയൂര്‍ ഉള്‍പ്പെടെയുള്ള യൂനിറ്റ് കമ്മിറ്റികള്‍ വാണിയംകുളം മേഖലയിലേക്ക് വീണ്ടും തിരിച്ചുമാറ്റി. ഡിവൈഎഫ്ഐ ജോയിന്റ് സെക്രട്ടറിയായിരുന്ന വിനീഷിന് വാണിയംകുളം മേഖല കമ്മിറ്റിയുമായി വിയോജിപ്പ് ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Back to top button