യുവാവ് ജീവനൊടുക്കിയ നിലയിൽ….മരണത്തിൽ ദുരൂഹതയെന്ന് കുടുംബം…

കോഴിക്കോട് ചക്കിട്ടപ്പാറയിൽ 17 കാരനായ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ. കുളത്തൂർ വിൽസന്റെ മകൻ ബിനുവിനെ ബന്ധുവീട്ടിൽ വച്ചാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. യുവാവിൻ്റെ സഹോദരനെയും അമ്മയെയും മുൻപ് തൂങ്ങിമരിച്ച നിലയിൽ തന്നെ കണ്ടെത്തിയിരുന്നു.

അതിനാൽ ബിനുവിന്റെ മരണത്തിന് പിന്നിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് കുടുംബവും രംഗത്തെത്തി. പുറത്ത് നിന്ന് എത്തുന്നവർ ഉന്നതിയിൽ ഉള്ളവരെ ലഹരിക്ക് അടിമപ്പെടുത്തുന്നുണ്ടെന്നും അതിനാൽ തുടർച്ചയായ മരണങ്ങളിൽ ദുരൂഹത ഉണ്ടെന്ന് ഊരുമൂപ്പൻ ബാലനും ആരോപിച്ചു. സംഭവത്തിൽ പെരുവണ്ണാമുഴി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button