മദ്യപിച്ചുണ്ടായ തർക്കം…വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി..

തൃശൂർ വെള്ളാങ്കല്ലൂർ സെന്ററിൽ പട്ടാപകൽ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അരിപ്പാലം ചീനക്കുഴി സ്വദേശി ശങ്കരൻപിള്ളയുടെ മകൻ രാജൻ പിള്ള (65) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സെന്റ് ജോസഫ് ചർച്ചിന് എതിർവശത്തുള്ള കടകൾക്ക് മുന്നിൽ വെച്ചാണ് കൊലപാതകം നടന്നത്.

മാനസിക വിഭാന്ത്രി പ്രകടിപ്പിക്കുന്ന ബാബു ചാമക്കുന്ന് എന്ന വ്യക്തിയാണ് കൊലപാതകം നടത്തിയത്. ഇയാളെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ച് എത്തിയ രാജൻപിള്ളയും ബാബുവും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

Related Articles

Back to top button