ലോക്‌സഭയിൽ അമിത് ഷായും അഖിലേഷ് യാദവും തമ്മിൽ വാക്പോര്

ലോക്‌സഭയിൽ മതാടിസ്ഥാനത്തിലുള്ള സംവരണത്തെച്ചൊല്ലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും തമ്മിൽ രൂക്ഷമായ വാക്പോര്. വനിതാ സംവരണ ബില്ലിലും മണ്ഡല പുനർനിർണ്ണയ ബില്ലിലും പിന്നാക്ക വിഭാഗങ്ങൾക്കും മുസ്ലിം സ്ത്രീകൾക്കും പ്രത്യേക സംവരണം വേണമെന്ന് സമാജ്‌വാദി പാർട്ടി ആവശ്യപ്പെട്ടതാണ് തർക്കത്തിന് തുടക്കമിട്ടത്. എന്നാൽ മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് അമിത് ഷാ മറുപടിയിൽ പറഞ്ഞു. നമ്മുടെ ഭരണഘടന മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കുന്നില്ല. മുസ്ലിം സ്ത്രീകൾക്ക് ടിക്കറ്റ് നൽകുന്നതിൽ എസ്.പിയെ ആരും തടയുന്നില്ല, പക്ഷേ നിയമപരമായ സംവരണം സാധ്യമല്ലെന്നും അമിത് ഷാ പറഞ്ഞു

Related Articles

Back to top button