കയറിയ മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കി..എയർ ഇന്ത്യ വിമാനം വൈകുന്നു…

കരിപ്പൂരിൽ നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യയുടെ ഐ എക്സ് 351 വിമാനം വൈകുന്നു. എൻജിൻ തകരാർ മൂലമാണ് വിമാനം പുറപ്പെടാന്‍ കഴിയാതെ വന്നത്. പകൽ 11.45 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത് .എന്നാൽ എൻജിൻ തകരാർ കണ്ടെത്തിയതോടെ രണ്ടരയോടെ മുഴുവന്‍ യാത്രക്കാരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കി എയർപോർട്ടിലേക്ക് മാറ്റി. വിമാനത്തിന്റെ എഞ്ചിൻ തകരാർ പരിഹരിക്കാത്ത സാഹചര്യത്തിൽ ഇനി എപ്പോൾ യാത്ര തുടങ്ങാൻ ആകുമെന്ന് കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

Related Articles

Back to top button