അഭിഭാഷകന്‍ മരിച്ച നിലയില്‍.. കോണ്‍ഗ്രസ് നേതാവ് കെ കെ എബ്രഹാമിനെ അനുകൂലിച്ച് വാർത്താസമ്മേളനം നടത്തി…

പുല്‍പ്പള്ളിയില്‍ അഭിഭാഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പിക്കുന്ന് കാരക്കാട്ട് ഇലഞ്ഞിക്കല്‍ മനോജിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവ് കെ കെ എബ്രഹാമിനെ അനുകൂലിച്ച് കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തിയിരുന്നു.

മനോജ് എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related Articles

Back to top button