നടി ലക്ഷ്മി മേനോന്‍ ഹൈക്കോടതിയില്‍….

കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മി മേനോന്‍ ഹൈക്കോടതിയില്‍. കേസിന് കാരണമായ ഓഗസ്റ്റ് 25 ന് ഉണ്ടായ സംഘര്‍ഷം ഇരു കക്ഷികളും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയെന്ന് അറിയിച്ചതിന് പിന്നാലെ നടിക്കും മറ്റ് പ്രതികള്‍ക്കും ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്ന പരാതിക്കാരന്റെ നിലപാട് കണക്കിലെടുത്തായിരുന്നു കോടതി നടപടി.

ഇതിന് പിന്നാലെയാണ് എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് നടി കോടതിയെ സമീപിച്ചത്. വ്യാഴാഴ്ച ജസ്റ്റിസ് സി.എസ്. ഡയസിന്റെ മുന്നിലെത്തിയ വിഷയം നവംബര്‍ 7 ന് വീണ്ടും പരിഗണിക്കും. നടിയും പരാതിക്കാനരും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നെങ്കിലും കേസില്‍ പരാതിക്കാരന് പുറമെ മറ്റ് ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ നിലപാട് എടുത്തതോടെയാണ് കോടതി വിഷയം വിശദമായി പരിശോധിക്കാന്‍ മാറ്റിവച്ചത്.

Related Articles

Back to top button