മാപ്പല്ല വേണ്ടത് നീതി’.. കസ്റ്റഡി മരണത്തില്‍ കൊല്ലപ്പെട്ട അജിത് കുമാറിനായി നീതി തേടി വിജയ്

തമിഴ്‌നാട്ടിലെ ശിവഗംഗാ ജില്ലയിലെ മധാപുരം ക്ഷേത്രത്തില്‍ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന 27കാരന്‍ അജിത് കുമാറിന്റെ കസ്റ്റഡി മരണത്തില്‍ നീതി തേടി തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. ശിവാനന്ദ ശാലയില്‍ ടിവികെയുടെ പ്രതിഷേധ റാലി സംഘടിപ്പിച്ചു. മാപ്പല്ല വേണ്ടത് നീതിയാണ് എന്ന പ്ലക്കാഡുയര്‍ത്തിയായിരുന്നു വിജയുടെ പ്രതിഷേധം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് ചോദ്യങ്ങളുമായാണ് വിജയ് രം​ഗത്തെത്തിയത്.

24 കുടുംബങ്ങളോട് മാപ്പ് പറഞ്ഞ് കഴിഞ്ഞോയെന്നും വിജയ് ചോദിച്ചു. പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷമുളള വിജയ്‌യുടെ ആദ്യ വലിയ പൊതു റാലിയാണ് സംഘടിപ്പിച്ചത്. കസ്റ്റഡി മരണത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാണ് ടിവികെയുടെ ആവശ്യം.

Related Articles

Back to top button