നടന്‍ രോഹിത് ബാസ്‌ഫോര്‍ വെള്ളച്ചാട്ടത്തിന് സമീപം മരിച്ച നിലയില്‍…
വരാനിരിക്കുന്ന ‘ഫാമിലി മാന്‍ 3’ എന്ന പരമ്പരയില്‍ അഭിനയിച്ച നടന്‍ രോഹിത് ബാസ്‌ഫോറെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുവാഹതിയിലെ ഗര്‍ഭംഗ വെള്ളച്ചാട്ടത്തിന് സമീപമാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. അടുത്ത കാലത്ത് പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ ഉണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
മാസങ്ങള്‍ക്ക് മുന്‍പാണ് രോഹിത് മുംബൈയില്‍ നിന്നും ഗുവാഹതിയിലെത്തിയത്. ഞായാറാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ദിവസത്തെ വിനോദയാത്രയ്ക്ക് പോയതായി ബന്ധുക്കള്‍ പറഞ്ഞു. വൈകീട്ട് മുതല്‍ രോഹിതിനെ ഫോണില്‍ വിളിച്ചപ്പോള്‍ ലഭിക്കാതെയായായി. അപകടം ഉണ്ടായി ഒരു മണിക്കൂറിന് ശേഷം രോഹിത് അപകടത്തില്‍പ്പെട്ടുവെന്നും, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചെന്ന് വിനോദയാത്രയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിളിച്ചറിയിക്കുകയായിരുന്നെന്നും കുടുംബം പറയുന്നു.