‘ഉപ്പും മുളകിലെ’ പടവലം വീട്ടിൽ കുട്ടൻപിള്ള..നടൻ കെപിഎസി രാജേന്ദ്രൻ ഓർമ്മയായി!
‘ഉപ്പും മുളകും’ എന്ന സിറ്റ്കോമിലെ ‘പടവലം വീട്ടിൽ കുട്ടൻപിള്ള’ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. 50 വർഷമായി നാടകരംഗത്ത് പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് ജനപ്രിയനാകുന്നത്. വർഷങ്ങളായി നാടക രംഗത്തെ സജീവ സാന്നിധ്യമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രവും ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതും ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ഉപ്പും മുളകിലെ’ കേന്ദ്ര കഥാപാത്രമായ നീലുവിന്റെ അച്ഛനായ പടവലം വീട്ടിൽ കുട്ടൻപിള്ളയിലൂടെയാണ്. നടൻ അന്തരിച്ച വിവരം ഉപ്പും മുളകും ഫാൻ പേജൂകളിലൂടെയാണ് ആദ്യം പുറത്തുവന്നത്.