നടന്‍ അറസ്റ്റിലായത് അറിഞ്ഞ് കടവന്ത്ര സ്റ്റേഷനിലെത്തി ‘ചെകുത്താന്‍’…
കൊച്ചി: മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാലയെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റിലായത്. കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്നും പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി.
അതേ സമയം നടന്‍ ബാല ലോക്കപ്പിൽ കിടക്കുന്ന ദൃശ്യങ്ങൾ എടുക്കാനും ഫേസ്ബുക്ക് ലൈവ് നൽകാനുമായി ചെകുത്താൻ എന്ന് വിളിക്കപ്പെടുന്ന യൂട്യൂബര്‍ അജു അലക്സ് കടവന്ത്ര പോലീസ് സ്റ്റേഷനിൽ എത്തി. നേരത്തെ യൂട്യൂബര്‍ അജു അലക്സിന്‍റെ വീട്ടില്‍ ആക്രമണം നടത്തിയെന്ന പേരില്‍ ബാലയ്ക്കെതിരെ ആരോപണവും കേസും ഉണ്ടായിരുന്നു.
പിന്നീട് ഇരുവരും സോഷ്യല്‍ മീഡിയ വഴി ഏറ്റുമുട്ടിയിരുന്നു. അടുത്തിടെ അജു അലക്സ് അറസ്റ്റിലായപ്പോള്‍ ബാല അത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. തന്‍റെ വീടില്‍ ആക്രമണം നടത്തിയതിലും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിലും താന്‍ പരാതി നല്‍കിയിട്ട് ഒരു വര്‍ഷത്തോളം നടപടിയൊന്നും ഉണ്ടായില്ലെന്നും. ഇപ്പോള്‍ ബാല അറസ്റ്റിലായത് കാണാന്‍ എത്തിയതാണെന്നും അജു അലക്സ് സ്റ്റേഷന്‍ പരിസരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു




