ശബരിമലയിൽ കച്ചവട ആവശ്യങ്ങൾക്ക് പോയി.. തിരികെ വരവെ അപകടം..യുവാവിന് ദാരുണാന്ത്യം…

ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആദിക്കാട്ടുകുളങ്ങര തുണ്ടിൽ തെക്കേതിൽ ഖാലിദിൻ്റെ മകൻ  ഹാഷിം (27) ആണ് മരണപ്പെട്ടത്. ശബരിമലയിൽ കച്ചവട ആവശ്യത്തിനായി പോയി തിരികെ വരുന്നതിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ മറിഞ്ഞായിരുന്നു അപകടം. ശബരിമല പാതയിൽ പെരുനാട് കൂനങ്കരയിൽ വെച്ച് കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് അപകടം നടന്നത്.  അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹാഷിം ചെങ്ങന്നൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Related Articles

Back to top button