തിരുവനന്തപുരം – ചെങ്കോട്ട സംസ്ഥാന പാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം.. ഒരാൾക്ക് ദാരുണാന്ത്യം…
തിരുവനന്തപുരം – ചെങ്കോട്ട സംസ്ഥാന പാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ഇരുചക്ര വാഹനയാത്രക്കാരനായ ഒരാൾ മരിച്ചു. ഒരാളുടെ നിലഗുരുതരമാണ്.
വഞ്ചുവം ജംഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന നാഷണൽ പെർമിറ്റ് ലോറിക്ക് പിറകിൽ ഇരുചക്ര വാഹനം ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പാലോട് പേരയം സ്വദേശികളാണ് അപകടത്തിൽപെട്ടത്. പാലോട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.