പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹാഭ്യർത്ഥന നടത്തി.. പ്രതി അറസ്റ്റിൽ…

പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹാഭ്യർത്ഥന നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. അല്ലപ്ര മനയ്ക്കപ്പടി മരങ്ങാട്ടുകുടി വീട്ടിൽ അമൽ വിജയനാണ് (32) പോക്സോ കേസിൽ പൊലീസ് പിടിയിലായത്. വിവാഹിതനായ ഇയാൾ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.

നിരവധി കേസിൽ കുറ്റക്കാരനായ പ്രതി കാപ്പ ചുമത്തി കരുതൽ തടങ്കലിലായിരുന്നു. അടുത്തിടെയാണ് പുറത്തിറങ്ങിയത്. തണ്ടേക്കാട് നിന്നുമാണ് പെരുമ്പാവൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button