ബൈക്കിന് മുകളിലൂടെ വാഹനം കയറിയിറങ്ങി.. യുവാവിന് ദാരുണാന്ത്യം…
ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.വണ്ടാഴി പുല്ലമ്പാടം സ്വദേശി വിഷ്ണുദാസ് (35) ആണ് മരിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മുടപ്പല്ലൂര്‍ കരിപ്പാലിക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തിലാണ് വിഷ്ണുദാസ് മരിച്ചത്. വിഷ്ണുദാസ് സഞ്ചരിച്ച ബൈക്ക് അപകടത്തിന് ഇടയാക്കിയ വാഹനം ഏതെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. വിഷ്ണുദാസിന്റെ ബൈക്കിന് മുകളിലൂടെ വാഹനം കയറിയിറങ്ങിയതായും പറയുന്നുണ്ട്. ഇയാളുടെ പിന്നില്‍ സഞ്ചരിച്ച രതീഷിനെ പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വടക്കഞ്ചേരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.