പ്ലസ് ടു വിദ്യാർഥിനിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം…
പ്ലസ് ടു വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു. കൊടിയത്തൂർ സ്വദേശി കാരാട്ട് മുജീബിന്റെ മകൾ ഫാത്തിമ ജെബിൻ (18) ആണ് മരിച്ചത്. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്.ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് മുക്കത്ത് അപകടമുണ്ടായത്. അമിത വേഗത്തിൽ വന്ന കാർ ഫാത്തിമ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഇടിക്കുകയായിരുന്നു.റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ ഫാത്തിമയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.