അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം..ജെസിബിയ്ക്ക് അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം…
Alappuzha construction area death
ആലപ്പുഴ: ആലപ്പുഴ അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയിൽ ജെസിബിയ്ക്ക് അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തുറവൂർ സ്വദേശി പ്രവീൺ ആർ (39) ആണ് മരിച്ചത്. ചന്തിരൂർ സെന്‍റ് മേരീസ് പള്ളിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ഉയരപാത നിര്‍മാണം നടക്കുന്ന ഭാഗത്ത് വെച്ച് ജെ സി ബി പിന്നോട്ട് എടുത്തപ്പോൾ പിന്നിലുണ്ടായിരുന്ന യുവാവ് ജെസിബിയുടെ അടിയിൽപെടുകയായിരുന്നു. ജെസിബി പിന്നോട്ട് എടുത്തതോടെ യുവാവ് ബൈക്കിൽ നിന്ന് വീണു. ഇതോടെ ജെസിബിക്ക് അടിയിൽപെടുകയായിരുന്നു. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.