എസി നന്നാക്കുന്നതിനിടെ സൺഷേഡിൽനിന്ന് വീണു.. ടെക്‌നീഷ്യനായ യുവാവിന് ദാരുണാന്ത്യം..

പേയാട് എസി നന്നാക്കുന്ന ജോലിക്കെത്തിയ യുവാവ് വീടിന്റെ സണ്‍ഷേഡില്‍നിന്ന് വീണ് മരിച്ചു. എസി ടെക്‌നീഷ്യനായ മലയിന്‍കീഴ് പൊറ്റയില്‍ സ്വദേശി അഖില്‍ (25) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ആയിരുന്നു സംഭവം. പേയാട് അലകുന്നം കിഷോറിന്റെ വീട്ടില്‍ തകരാറിലായ എസി നന്നാക്കാന്‍ എത്തിയതായിരുന്നു അഖില്‍. ജോലി ചെയ്യുന്നതിനിടെ സണ്‍ഷേഡില്‍നിന്ന കാല്‍ വഴുതി താഴെ വീഴുകയായിരുന്നു. ഉടന്‍തന്നെ മലയിന്‍കീഴ് മണിയറവിള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button