വഴിയിൽ കാത്ത് നിന്നു.. ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ലോട്ടറി സ്റ്റാളിലെ ജീവനക്കാരിയെ…

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ ആൺസുഹൃത്ത് കുത്തിപരിക്കേൽപ്പിച്ചു. അഡൂരിലെ ലോട്ടറി സ്റ്റാളിലെ ജീവനക്കാരിയായ അഡൂർ കുറത്തിമൂല സ്വദേശി രേഖ (27) യ്ക്കാണ് കുത്തേറ്റത്. യുവതിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടക മണ്ടക്കോൽ കന്യാന സ്വദേശി പ്രതാപാണ് യുവതിയെ കുത്തിയത്. രേഖയുടെ ഭർത്താവിന്റെ സുഹൃത്താണ് പ്രതി.

മണ്ടക്കോൽ സ്വദേശിയായ ഭർത്താവിൽ നിന്നുള്ള വിവാഹമോചനത്തിനായി രേഖ കേസ് കൊടുത്തിരിക്കുകയാണ്. ഇതിന് പിന്നാലെ ഭർത്താവിന്റെ സുഹൃത്ത് തന്നെ നിരന്തരം ശല്യം ചെയ്യുന്നതായി കാണിച്ച് യുവതി ആദൂർ പോലീസ് സ്റ്റേഷനിലും വനിതാ സെല്ലിലും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ രേഖയെ ഇനി ശല്യം ചെയ്യില്ലെന്ന് പ്രതി ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് ഇയാൾ യുവതിയെ ആക്രമിച്ചത്. ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് മപോകുന്നതിനിടെയാണ് രേഖയെ പ്രതി കുത്തി പരിക്കേൽപ്പിച്ചത്. വഴിയിൽ കാത്തു നിന്ന പ്രതി കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് യുവതിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button