പാലത്തിന് താഴെ യുവാവിന്റെ മൃതദേഹം കണ്ടെത്തി…യുവാവിനെ…

ഷൊർണൂരിൽ കൊച്ചിൻ പാലത്തിന് താഴെ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലത്തിൻറെ കോൺക്രീറ്റ് പില്ലറിന് താഴെയാണ് ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ 10 മണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. ഇതരസംസ്ഥാനക്കാരനാണെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ പൊലീസിന് ലഭ്യമായിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും.

Related Articles

Back to top button