മീൻ പിടിക്കാൻ പോയ യുവാവിന്… അബദ്ധത്തിൽ താഴേക്ക്… തലയിലും ഷോൾഡറിലും…

മീൻ പിടിക്കാൻ പോയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടിന് മുകളിലെ പാലത്തിൽ നിന്നും മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീണതാവാമെന്ന് പ്രാഥമിക നിഗമനം. വീഴ്ചയിൽ ശരീരത്തിൽ തലയിലും ഷോൾഡറിലും മുറിവേറ്റിട്ടുമുണ്ട്. പാലക്കാട് തിരുമിറ്റക്കോട് അമേരിക്കപ്പടി തോട്ടിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. നെല്ലിക്കാട്ടിരി മൈലാഞ്ചിക്കാട് സ്വദേശി പള്ളത്ത്പടി സുരേഷ് ആണ് മരിച്ചത് ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button