ഇലക്ട്രിക് ഉപകരണങ്ങൾ റിപ്പയർ ചെയ്ത് നൽകുന്ന സ്ഥാപനത്തിന്റെ ഉടമ; യുവാവിനെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ ഷിഹാദ് ആണ് മരിച്ചത്. കൊയിലാണ്ടി സികെജി ബിൽഡിംഗിലാണ് സംഭവം. ഈ ബിൽഡിംഗിൽ ഇലക്ട്രിക് ഉപകരണങ്ങൾ റിപ്പയർ ചെയ്ത് നൽകുന്ന സിദ്ര എന്ന സ്ഥാപനം നടത്തി വരികയായിരുന്നു ഷിജാദ്. തന്റെ കടമുറിക്കുള്ളിൽ തന്നെയാണ് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
കടയുടെ ഷട്ടർ പകുതി തുറന്ന് കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ട ജീവനക്കാരൻ വന്നുനോക്കുമ്പോഴാണ് ഷിജാദിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഞായറാഴ്ച ആയതിനാൽ ബിൽഡിംഗിലെ മറ്റു കടകളെല്ലാം അവധിയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.



