കൊല്ലത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം….

കൊല്ലം: പൊരേടത്ത് കാർ നിയന്ത്രണം വിട്ടുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.വാഹനം ഓടിച്ചിരുന്ന പളളിക്കൽ സ്വദേശി അബീസ് (30) ആണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ തലകീഴായി മറിഞ്ഞു.




