കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.. യുവാവിന് ദാരുണാന്ത്യം…

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ മുഴപ്പാല സ്വദേശി അഭിനവാണ് (22) മരിച്ചത്. ചക്കരക്കല്ല് കുന്നുമ്പ്രത്താണ് അപകടം ഉണ്ടായത്. ഇന്നലെ അർധരാത്രിയോടെ ആയിരുന്നു അപകടം. അപകടത്തിൻറെ സിസിടിവി ദൃശ്യം പുറത്തുവന്നു. സഹയാത്രികനായ അശ്വിൻ പരിക്കുകളോടെ ചികിത്സയിലാണ്.