ആഴിമലയിൽ സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി കടലിൽ വീണ് യുവാവിന് ദാരുണാന്ത്യം….

തിരുവനന്തപുരം: ആഴിമലയിൽ സെൽഫിയെടുക്കുന്നതിനിടെ കാൽവഴുതി കടലിൽ വീണ് യുവാവ് മരിച്ചു. പത്തനംതിട്ട ഇടയാറന്മുള സ്വദേശി അനീഷ് (45) ആണ് മരിച്ചത്. 17 അംഗ സംഘത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇദ്ദേഹം. പാറക്കെട്ടിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി കടലിലേക്ക് വീഴുകയായിരുന്നു. ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Articles

Back to top button