മാവേലിക്കരയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു…..

മാവേലിക്കര: ബൈക്ക് നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തെക്കേക്കര കുറത്തികാട് വരേണിക്കല്‍ തയ്യില്‍ വീട്ടില്‍ പരേതനായ സുദേവന്റെയും സുലഭയുടെയും മകന്‍ സുധിന്‍ സുദേവന്‍ (27) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ബന്ധുവായ അറുനൂറ്റിമംഗലം അമ്മഞ്ചേരില്‍ സ്വദേശി ആദിത്യന്‍ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രി പതിനൊന്നോടെ മാവേലിക്കര കോടതി ജങ്ഷനിലായിരുന്നു അപകടം. പുന്നമൂട് ഭാഗത്തുനിന്ന് മാവേലിക്കരക്ക് വന്ന ബൈക്ക് കോടതി ജംഗ്ഷന് മുന്നിലുള്ള ഹംമ്പ് ചാടുമ്പോൾ നിയന്ത്രണം വിട്ട് തെറിച്ച് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ് റോഡില്‍ കിടന്ന ഇരുവരെയും മാവേലിക്കര പൊലീസ് എത്തി മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുധിനെ പിന്നീട് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ മരിച്ചു. വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു. സഹോദരന്‍: സുദീപ്. സഞ്ചയനം 15ന് രാവിലെ 9ന്.

Related Articles

Back to top button