ബൈക്കിൽ ടിപ്പർ ഇടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു…

തിരുവനന്തപുരം: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുപത്തിമൂന്ന് വയസുകാരനായ പള്ളിക്കൽ സ്വദേശി മുഹമ്മദ് ഹർഷിദ് ആണ് കാട്ടുപുതുശേരിയിൽ നടന്ന അപകടത്തിൽ മരിച്ചത്. പാരിപ്പള്ളി പള്ളിക്കൽ റോഡിൽ കാട്ടുപുതുശേരി മസ്ജിദിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. ബൈക്കിൽ ഇടിച്ച ശേഷം നിർത്താതെ പോയ ടിപ്പർ ലോറി നാട്ടുകാർ പള്ളിക്കലിൽ തടഞ്ഞിട്ടു. അപകടത്തിന് പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഹർഷിദിന്‍റെ മരണം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളെജിലെത്തിച്ച് തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പള്ളിക്കൽ പൊലീസ് കേസെടുത്തു.

Related Articles

Back to top button