മരം വെട്ടുന്നതിനിടെ തടി വീണ് തൊഴിലാളി മരിച്ചു…
worker died when a log fell
അമ്പലപ്പുഴ : മരം വെട്ടുന്നതിനിടെ തടി വീണ് തൊഴിലാളി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കാനക്കാലിൽ അബ്ദുൽ ജബ്ബാർ(അനി 49) ആണ് മരിച്ചത്.ഇന്ന് രാവിലെ 9.30 ഓടെ വണ്ടാനം മെഡിക്കൽ കോളജിന് സമീപത്തായിരുന്നു അപകടം. ദേശീയ പാതക്കരികിൽ നിന്ന കൂറ്റൻ മരംവെട്ടുന്നതിനിടെ മുറിച്ചിട്ട ഭാഗം ഇദ്ദേഹത്തിൻ്റെ ദേഹത്ത് വീഴുകയായിരുന്നു. ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം കാക്കാഴം മുഹിയദ്ദിൻ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.