തൃക്കുന്നപ്പുഴയിൽ കടലിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി…
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ കടലിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹം. മരിച്ച വ്യക്തി ആരാണ് എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല. മത്സ്യതൊഴിലാളുകൾ വിവരം അറിയിച്ചതിനെത്തുടർന്ന് തോട്ടപ്പള്ളി തീരദേശ പോലീസ് എത്തിയ ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.