വയറുവേദനയെ തുട‍ർന്ന് മൂന്നുവയസ്സുകാരി മരിച്ചു…ചികിത്സാപിഴവെന്ന് കുടുംബം..

A three-year-old girl died due to stomach ache... The family said that it was a failure of treatment.

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് ചികിത്സയിലിരുന്ന മൂന്ന് വയസ്സുകാരി മരിച്ചു. കട്ടപ്പന സ്വദേശികളായ ദമ്പതികളുടെ മകളാണ് ഇന്ന് രാവിലെ എട്ട് മണിയോ‌‌ട് കൂടി മരിച്ചത്.കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും കുട്ടി മരിക്കാൻ കാരണം ആശുപത്രി അധികൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായ ​ഗുരുതര ചികിത്സാപിഴവ് ആണെന്നും കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഒരാഴ്ച്ച മുൻപാണ് കുട്ടിയെ വയറുവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചത്. എന്നാൽ അന്ന് കുട്ടിക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ ഡോക്ടർ മരുന്ന് നൽകി വീട്ടിൽ വിടുകയായിരുന്നു.

Related Articles

Back to top button