കാലടി സർവകലാശാലയിൽ ഗവർണറുടെ പരിപാടിയിൽ വിചിത്ര സർക്കുലർ…

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കുന്ന പരിപാടിക്ക് വിചിത്ര നിര്‍ദ്ദേശങ്ങളുമായി സംസ്കൃത സര്‍വ്വകലാശാല. ഗവര്‍ണര്‍ വരുമ്പോഴും പോകുമ്പോഴും എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും നിയന്ത്രിതമായി മാത്രമേ കയ്യടിക്കാന്‍ പാടുള്ളൂവെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.
അനുവാദമില്ലാതെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കാന്‍ പാടില്ല. ഹാളില്‍ ഉടനീളം ശാന്തത പാലിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. സര്‍ക്കുലര്‍ വിവാദമായതോടെ വിസി ഇടപെട്ടു. സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ഡോ. സിസ തോമസ് വ്യക്തമാക്കി.



