നിതിന്‍ രാജിന്റെ മരണം പ്രത്യേകസംഘം അന്വേഷിക്കും…..

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി നിതിന്‍ രാജിന്റെ കുടുംബം കൂടിക്കാഴ്ച നടത്തി. പിന്നാലെ തുടരന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല. ഐ ജി എസ് അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇടപെടല്‍. നിയമ പോരാട്ടം തുടരുമെന്ന് നിതിന്‍ രാജിന്റെ അച്ഛന്‍ രാജന്‍ പ്രതികരിച്ചു.

പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത് കുടുംബം സ്വാഗതം ചെയ്തു. കുടുംബത്തിന്റെ ആവശ്യം മന്ത്രി കേട്ടന്ന് നിതിന്‍ രാജിന്റെ അച്ഛന്‍ പ്രതികരിച്ചു.

Related Articles

Back to top button