ട്രെയിൻ്റെ അടിയിൽ വീണു മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം…മരിച്ചത്..
A Malayalee stationmaster fell under the train and died.
ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം. മധുര കല്ലിഗുഡി സ്റ്റേഷനിലെ അനു ശേഖർ (31) ആണ് മരിച്ചത്. ചെങ്കോട്ട – ഈറോഡ് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്.
കാൽവഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയിരുന്നു. തിരുവനന്തപുരം കീഴാരൂർ സ്വദേശിയാണ് അനുശേഖർ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷൻമാസ്റ്ററായിരുന്നു. സ്റ്റേഷനിലുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖർ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.