പുതിയ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി വരുന്നതിനിടെ വാഹനാപകടം.. നാല് വയസുകാരിക്ക്…

മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ മുണ്ടേരി സ്വദേശിനിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം. മയ്യിൽ ഐടിഎം കോളജ് ചെയർമാൻ സിദ്ദീഖിന്റെയും സബീനയുടെയും മകൾ ഐസ മറിയം ആണ് മരിച്ചത്. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ രാമനഗരിയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് കുട്ടി മരണപ്പെട്ടത്.

ഞായറാഴ്ച രാത്രി ആയിരുന്നു അപകടം. ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് കുടുംബം രണ്ട് കാറുകളിലായി ബംഗളുരുവിൽ വീട്ടുപകരണങ്ങൾ വാങ്ങാൻ പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന ആളെ പരിക്കുകളോടെ ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് റിയാൻ, ഫാത്തിമത്ത് ശഹസ് എന്നിവരാണ് ഐസയുടെ സഹോദരങ്ങൾ.

Related Articles

Back to top button