ആലപ്പുഴയിൽ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയെ കാണാതായി… തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് കുളത്തിൽ മരിച്ച നിലയിൽ

ആലപ്പുഴ: ആലപ്പുഴ മുഹമ്മയിൽ മൂന്നുവയസുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെയാണ് വീടിനോട് ചേർന്നുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചേർത്തല മായിത്തറ മൂലംവെളി ചന്ദ്രൻവെളിയിൽ പ്രജിത്തിൻ്റെയും പ്രീതയുടെയും മകൾ ആഷ്മിക കൃഷ്ണയാണ് മരിച്ചത്.
കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ദാരുണമായ സംഭവം. കരയ്‌ക്കെത്തിച്ച കുട്ടിയെ ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.




