കൊല്ലത്ത് ബൈക്കപകടത്തിൽപ്പെട്ട യുവാവിൻ്റെ ബാഗിൽ നിന്നും തെറിച്ച് വീണത്…26 കാരൻ കുടുങ്ങി

കൊല്ലം: കൊല്ലത്ത് ബൈക്കപകടത്തിൽപ്പെട്ട യുവാവിന്റെ ബാഗിൽ നിന്നും 4 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. വടക്കേവിള പട്ടത്താനം സ്വദേശി ശരൺ മോഹൻ(26 ) എന്നയാളെ അറസ്റ്റ് ചെയ്തു. പുന്നമൂട് ജംഗ്ഷനിൽ ഉള്ള ബസ് സ്റ്റോപ്പിന്റെ സമീപത്തു നിന്നും ശരൺ മോഹനെ എക്സൈസ് കണ്ടെത്തുമ്പോൾ വാഹനാപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ശരൺ മോഹന്റെ കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്നാണ് 4.048 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.

പരിക്കേറ്റ ശരൺ മോഹനനെ ഉടൻ തന്നെ സമീപത്തുള്ള ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി എത്തിക്കുകയും ഡോക്ടറുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എക്സൈസ് സംഘം കൊണ്ടുപോവുകയും ചെയ്തു. കൊല്ലത്ത് ചില്ലറ വിൽപ്പനയ്ക്കായി ബുള്ളറ്റിൽ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. കുന്നത്തൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സൂര്യ.എസിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സജീവ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സന്തോഷ്, അജയൻ, സിവിൽ എക്സൈസ് ഓഫീസർ സുധീഷ് എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് കേസ് കണ്ടെടുത്തത്.

Related Articles

Back to top button